പാലക്കാട് : ജില്ലയിൽ ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുകയാണ്.
നിലവിൽ 19563 പേർ വീടുകളിലും മൂന്ന് പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 41 പേർ പാലക്കാട് ജില്ലാ ആശുപത്രിയിലും മൂന്ന് പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലുമായി ആകെ 19610 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്.
ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള മറ്റാരുടേയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ല. പരിശോധനയ്ക്കായി അയച്ച 482 സാന്പിളുകളിൽ ഫലം വന്ന 419 എണ്ണം നെഗറ്റീവും 6 എണ്ണം പോസിറ്റീവുമാണ്.
ഇതുവരെ 25488 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്.
ഇവരിൽ 5878 പേരുടെ നിരീക്ഷണ കാലാവധി പൂർത്തീകരിച്ചിട്ടുണ്ട്.2362 ഫോണ് കോളുകളാണ് കണ്ട്രോൾ റൂമിലേക്ക് വന്നിട്ടുള്ളത്.
മാർച്ച് അഞ്ച് മുതൽ 24 വരെ വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ 28 ദിവസം ഐസൊലേഷനിൽ നിർബന്ധമായും തുടരണം.
ഐസൊലേഷനിലുള്ള ആളുകൾ 60 വയസിന് മുകളിലുള്ളവർ, രോഗമുള്ളവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരുമായി ഇടപഴകരുത് എന്നും അധികൃത ർ നിർദേശിക്കുന്നു.