കോഴിക്കോട്: മലബാറിലെ പ്രധാന പച്ചക്കറി മൊത്ത വിതരണ കേന്ദ്രമായ പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ കോവിഡ് വ്യാപനം അതിതീവ്രം. കച്ചവടക്കാരും തൊഴിലാളികളും ഉള്‍പ്പെടെ 233 പേര്‍ക്കാണ് ഇന്നലെ കോവിഡ് പോസിറ്റീവായത്.
തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചിരിക്കുകയാണ്. ജില്ലയില്‍ ആദ്യമായാണ് ഒരു മാര്‍ക്കറ്റില്‍ ഇത്രയും പേര്‍ക്ക് രോഗബാധസ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ 137 പേര്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റും അടച്ചിരിക്കുകയാണ്.
പാളയത്തെ രോഗവ്യാപന സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളിലായി കൂടുതല്‍ പരിശോധന നടത്തും. കഴിഞ്ഞ ദിവസം പാളയത്തെ ആറ് പേര്‍ക്ക് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് അഞ്ച് കടകള്‍ അടച്ചു പൂട്ടി.
ഇന്നലെ 760 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് 233 പേര്‍ക്ക് പോസിറ്റീവായത്. നിലവില്‍ പോസിറ്റീവായവരുടെ സമ്പര്‍ക്കപ്പട്ടിക നാലിയരത്തോളമുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് 5000 കടന്നേക്കും.