പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ രണ്ടുപേര്‍ക്കു കൂടി കോവിഡ്-19 കേസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 17ന് അബുദാബിയില്‍ നിന്നും എത്തിയ 25 വയസുകാരനായ വെസ്റ്റ്- ഓതറ സ്വദേശിക്കും 15ന് മുംബൈയില്‍ നിന്നും വന്ന 50 വയസുകാരനായ കുളനട സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഇരുവരും പത്തനംതിട്ട ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡിലാണ്.
നിലവില്‍ ജില്ലയില്‍ 10 പേര് രോഗികളായിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച 17 പേരും ആശുപത്രി വിട്ടിരുന്നു. മൂന്നാംഘട്ടത്തില്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായെത്തിയവരില് രോഗം സ്ഥിരീകരിച്ചു തുടങ്ങിയത് 12 മുതലാണ്.
ചികിത്സയില്‍ കഴിയുന്ന ഒമ്പതു പേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്. ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും. ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്നുപേര്‍ മുംബൈയില്‍ നിന്നുവന്നവരും മറ്റുള്ളവര്‍ വിദേശത്തുനിന്നെത്തിയവരുമാണ്.
ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിക്കുപ്പെടുന്നവരുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്. ഇതോടൊപ്പം ജില്ലയില്‍ പരിശോധനകളും വര്‍ധിപ്പിച്ചു. ഇന്നലെവരെ 35 പേരാണ് ഐസൊലേഷനിലുള്ളത്.
ഇതില്‍ ഏഴുപേരെ ഇന്നലെ മാത്രം ആശുപത്രികളിലെത്തിച്ചതാണ്. ജില്ലയില്‍ 3288 പേരാണ് നിരീക്ഷണത്തിലുള്ളത്. 93 കോവിഡ് കെയര്‍ സെന്റററുകളിലായി 871 പേരെ താമസിപ്പിച്ചിട്ടുണ്ട്.