പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ സ്ഥിരീകരിച്ച മൂന്ന് കോവിഡ് കേസുകളും കുടുംബവ്യാപനത്തിലൂടെ.ഇതില്‍ റാന്നി മക്കപ്പുഴ സ്വദേശികളായ ദമ്പതികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ 13ന് ഡല്‍ഹിയില്‍ നിന്നുമെത്തിയ മക്കപ്പുഴ സ്വദേശിയായ 37 കാരനും ഇയാളുടെ ഭാര്യ 32 കാരിയായ യുവതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഗര്‍ഭിണിയുമാണ്.
15നു മുംബൈയില്‍ നിന്നെത്തിയ കുളനട ഉള്ളന്നൂര്‍ സ്വദേശിയായ 13കാരനാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. കുട്ടിയുടെ പിതാവിന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്നാംഘട്ടത്തിലെ കുടുംബവ്യാപന കേസുകളായി ഇത്.
രണ്ടാംഘട്ടത്തില്‍ പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ചത് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിലെ മൂന്നുപേര്‍ക്കും നാട്ടില്‍ അവരുടെ കുടുംബാംഗങ്ങളായ ആറുപേര്‍ക്കുമാണ്. പിന്നീട് കുടുംബവ്യാപനം ഉണ്ടായിരുന്നില്ല.
കോവിഡ് ബാധിച്ചു നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 16 ആയി. നേരത്തെ രോഗം ബാധിച്ച 17 പേര് ആശുപത്രി വിട്ടിരുന്നു. ഇവരുള്‍പ്പെടെ ജില്ലയില്‍ കോവിഡ് ബാധിച്ചവര്‍ 33 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ച മൂവരും വീടുകളില്‍ ക്വാറന്റൈനീല്‍ കഴിയുകയായിരുന്നു
. 13 കാരനും പിതാവും ഒന്നിച്ചാണ് നാട്ടിലെത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രി ഐസൊലേഷനില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.
ജില്ലക്കാരായ രണ്ടുപേര്‍ കോട്ടയം മെഡിക്കല്‍ കോളജിലും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ചികിത്സയിലുണ്ട്. മറ്റുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്.