തൃപ്പൂണിത്തുറയിലെ ഡൊമിസിലിയറി കോവിഡ് സെന്ററില്‍ നഴ്സിനോട് കോവിഡ് പോസിറ്റീവായ പ്രതി അപമര്യാദയായി പെരുമാറിയതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം.
നഴ്സിന്റെ പരാതിയെത്തുടര്‍ന്ന് കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരേ ഹില്‍ പാലസ് പോലീസ് കേസെടുത്തു. എക്സൈസ് കേസിലെ പ്രതികൂടിയാണിയാള്‍.
വ്യാജമദ്യവുമായി പിടിയിലായതിനെത്തുടര്‍ന്നാണ് എക്സൈസ് ഇയാള്‍ക്കെതിരേ കേസെടുത്തത്. കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് ഇയാളെ ഡോമിസിലറി സെന്ററിലേക്ക് മാറ്റിയത്.