പഴയന്നൂർ: വിദേശത്തു നിന്നെത്തിയ ആളെ ആരോഗ്യവകുപ്പ് അറിയാതെ എയർപോർട്ടിൽ നിന്നും നാട്ടിലെത്തിച്ച പൊതുപ്രവർത്തകനെതിരെ ജനരോഷം ശക്തം. ഇക്കഴിഞ്ഞ രണ്ടിനാണ് ബന്ധുവായ പ്രവാസിയെ പൊതുപ്രവർത്തകൻ നാട്ടിലെത്തിച്ചത്. ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നാട്ടുകാർ ഭീതിയിലാണ്.
പൊതുപ്രവർത്തകനും കുടുംബവുമടക്കം 13 പേരെ ആരോഗ്യവകുപ്പ് ക്വാറന്ൈറനിലാക്കി. കേച്ചേരി തണ്ടിലം സ്വദേശിയെ കൊണ്ടാഴിയിലെ പൊതുപ്രവർത്തകനും മകനും കേച്ചേരി സ്വദേശിയായ മറ്റൊരു ബന്ധുവും ചേർന്നാണ് ഇയാളെ കാറിൽ കൊണ്ടുവന്നത്.
ആരോഗ്യപ്രവർത്തകരെയോ ബന്ധപ്പെട്ട അധികാരികളേയോ വിവരം അറിയിച്ചിരുന്നില്ല. കോവിഡ് സ്ഥിരീകരിച്ച ആളോടൊപ്പം കാറിൽ സഞ്ചരിച്ച പൊതുപ്രവർത്തകനും മകനും കേച്ചേരി സ്വദേശിയായ ബന്ധുവും ആദ്യ സന്പർക്കപട്ടികയിൽ ഉൾപ്പെട്ടു.
പിന്നീട് കൊണ്ടാഴിയിലെ പൊതുപ്രവർത്തകൻ നാട്ടിലിറങ്ങി നടക്കുകയും ചെയ്തു. ഇയാളുടെ കുടുംബത്തിലെ നാലു പേരും ഇവർ ഇടപെട്ട ഒന്പതു പേരെയും ആരോഗ്യവകുപ്പ് ക്വാറൈൻനിൽ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പ് പൊതുപ്രവർത്തകന്റെ സന്പർക്കപട്ടിക തയാറാക്കുന്നതിനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്.