നീലേശ്വരം: പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ മുഖ്യപ്രതിയും പെണ്‍കുട്ടിയുടെ പിതാവുമായ മദ്രസ അധ്യാപകന് കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ഇയാള്‍ക്കൊപ്പം തെളിവെടുപ്പ് നടത്തിയ നീലേശ്വരം സിഐയും എസ്ഐയും ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലായി.
തുടർന്നു ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ സിഐക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കേസിലെ മറ്റു പ്രതികള്‍ക്ക് ഇതുവരെ രോഗം കണ്ടെത്തിയിട്ടില്ല.
രണ്ട് മാസം മുമ്പാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍വച്ച് കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയത്. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍, നീലേശ്വരം സിഐ, ഫോറന്‍സിക് സര്ജന് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയുടെ സാന്നിധ്യത്തില്‍ നടത്തിയ തെളിവെടുപ്പിനിടെ വീട്ടുപറമ്പില്‍ കുഴിച്ചിട്ട ഭ്രൂണാവശിഷ്ടം കണ്ടെടുത്തിരുന്നു.
കേസില്‍ കുട്ടിയുടെ പിതാവും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.