കോട്ടയം: സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ അജിതൻ (55) ആണ് മരിച്ചത്. വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയാണ്. കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലാണ് ജോലി.
കോട്ടയം മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം. ബുധനാഴ്ചയാണ് ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
പിന്നീട് രോഗം മൂര്‍ച്ഛിച്ചതോടെ കോട്ടയത്തേക്ക് മാറ്റുകയായിരുന്നു.ഇദ്ദേഹത്തിന് ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്നു. ഭാര്യയ്ക്കും കോവിഡ് വന്നിരുന്നു.