
കൊച്ചി: കോവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥന് ഹൈക്കോടതിയില്‍ എത്തിയിരുന്നതിനാല്‍ ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന് ഓഫീസ് അടച്ചു. കളമശേരി പോലീസ് സ്റ്റേഷനില്‍ കോവിഡ് സ്ഥിരീകരിച്ച സിപിഒയാണ് ഹൈക്കോടതിയില്‍ എത്തിയത്.
ജസ്റ്റീസ് സുനിൽ തോമസിന്റെ ബെഞ്ചിനോട് ചേർന്നാണ് ഓഫീസ് പ്രവർത്തിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച പോലീസുകാരൻ ജസ്റ്റീസിന്റെ ബെഞ്ചിലാണ് എത്തിയിരുന്നത്. ഇതേതുടർന്ന് ജസ്റ്റീസ് സുനിൽ തോമസ് സ്വയം നിരീക്ഷണത്തിൽ പോയിരിക്കുകയാണ്.
പേഴ്സണൽ സ്റ്റാഫ് അടക്കമുള്ള ജീവനക്കാരും ഗവ. പ്രോസിക്യുട്ടറും അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. അതേസമയം, അഭിഭാഷകരോട് ജാഗ്രത പുലർത്താൻ അസോസിയേഷൻ അറിയിച്ചു. ഹൈക്കോടതിയിൽ അഗ്നിശമനസേന അണുനശീകരണം നടത്തി.