
കോഴിക്കോട്: പതിനാല് ദിവസം മുമ്പ് കുതിരവട്ടത്തുനിന്ന് തടവുചാടിയ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഞ്ചാവ് കേസിലെ പ്രതിയായിരുന്നു ഇയാൾ. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു കുതിരവട്ടത്ത് എത്തിച്ചത്.
ചാടിപ്പോയി രണ്ടു ദിവസത്തിനു ശേഷം പിടികൂടി തിരിച്ചെത്തിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പോലീസും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാകും.