തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളിലും വ്യാപാരസ്ഥാപനങ്ങളിലും ആൾക്കാർ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന് ഡിജിപിയുടെ നിർദേശം. സൂപ്പർ മാർക്കറ്റുകളിൽ ഒരേ സമയം ആറ് ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ.
വലിയ സൂപ്പർമാർക്കറ്റുകളിൽ ഒരേ സമയം 12 പേർക്കു വരെ പ്രവേശിപ്പിക്കാം. ഇന്നലെ വൈകിട്ടാണ് ഡിജിപിയുടെ സർക്കുലർ പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.
ധനകാര്യ സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കണമെന്നും കോവിഡ് പ്രതിരോധ മാർഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി ഇതിനെ കാണണമെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു.
സൂപ്പർ മാർക്കറ്റിൽ വളരെക്കുറച്ച് ജീവനക്കാരെ മാത്രമേ അനുവദിക്കാവൂ എന്നും അതാത് സ്ഥലങ്ങളിലെ എസ്ഐമാരും സിഐമാരും ഇത് ശ്രദ്ധിക്കണമെന്നും വേണ്ടി വന്നാൽ നടപടി സ്വീകരിക്കണമെന്നും സർക്കുലർ പറയുന്നു.