തിരുവനന്തപുരം: പ്രവാസികൾക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. 5000 രൂപയാണു സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നത്. നോർക്കയുടെ വെബ്സൈറ്റിൽ ഇതിനായി അപേക്ഷിക്കാം.
2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽനിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗണ്‍ കാരണം മടങ്ങിപ്പോകാൻ കഴിയാതെവരികയും ചെയ്തവർക്കും ഈ കാലയളവിൽ വീസ കാലാവധി കഴിഞ്ഞവർക്കുമാണ് നിബന്ധനകൾ പ്രകാരം സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്.
ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ എൻആർഒ/സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നന്പർ എന്നിവ നൽകണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ/ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് നന്പറും ബന്ധുത്വം തെളിയിക്കുന്നതിനുള്ള രേഖകളും സമർപ്പിക്കണം. എൻആർഐ അക്കൗണ്ടിലേക്കു പണം അയയ്ക്കില്ല.