ഇ​ന്ത്യ​യി​ൽ 4000 ക​ട​ന്ന് കോ​വി​ഡ് കേ​സു​ക​ൾ; പ്ര​തി​ദി​ന കേ​സു​ക​ള്‍ കു​ടു​ത​ല്‍ കേ​ര​ള​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ 4000 ക​ട​ന്നു. കേ​ര​ള​ത്തി​ൽ ഒ​രു മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ് ഉ​പ​വ​ക​ഭേ​ദ​മാ​യ ജെ​എ​ൻ1 കേ​സു​ക​ള്‍ വ​ര്‍​ദ്ധി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 4,054 കൊ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. ഞാ​യ​റാ​ഴ്ച 3,742 ആ​യി​രു​ന്നു . കേ​ര​ള​ത്തി​ലാ​ണ് കു​ടു​ത​ല്‍ പ്ര​തി​ദി​ന കേ​സു​ക​ള്‍. 128 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കേ​സു​ക​ള്‍ 3128 ആ​യി. ഒ​രു കോ​വി​ഡ് മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു.

315 പേ​ർ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രോ​ഗ​മു​ക്തി നേ​ടി. രാ​ജ്യ​ത്താ​കെ കോ​വി​ഡ് ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 4.44 കോ​ടി​യാ​യി. കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ക​ട്ടെ 5,33,334 ആ​യി. ദേ​ശീ​യ രോ​ഗ​മു​ക്തി നി​ര​ക്ക് 98.81 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.18 ശ​ത​മാ​ന​വു​മാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ല്‍ ന​വം​ബ​ർ 30 മു​ത​ൽ പ​രി​ശോ​ധി​ച്ച 20 സാ​മ്പി​ളു​ക​ളി​ൽ അ​ഞ്ച് കേ​സു​ക​ളും ജെ​എ​ൻ 1 ആ​ണെ​ന്ന് ക​ണ്ടെ​ത്തി.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച എ​ല്ലാ സാ​മ്പി​ളു​ക​ളും ജ​നി​ത​ക​ശ്രേ​ണീ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കാ​നും കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു. നി​ല​വി​ല്‍ പ​രി​ഭ്രാ​ന്തി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. മ​റ്റ് അ​സു​ഖ​ങ്ങ​ളു​ള്ള​വ​ര്‍ മാ​സ്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ന്‍​ക​രു​ത​ലു​ക​ളെ​ടു​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്.

Related posts

Leave a Comment