റോഡുകൾ അടച്ചോ, പക്ഷേ മുന്നറിയിപ്പു നൽകണം; എംസി റോഡിൽ നിന്നു അതിരമ്പുഴയിലേക്കുള്ള റോഡ് അടച്ചത് ഇടയ്ക്ക് വച്ച്;പിന്നീടുണ്ടായ ദുരിതത്തെക്കുറിച്ച് വണ്ടിക്കാർ പറഞ്ഞതിങ്ങനെ…

കോ​ട്ട​യം: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ റോ​ഡു​ക​ൾ അ​ട​യ്ക്കു​ന്പോ​ൾ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു. അ​തി​ര​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ൾ ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യ​തോ​ടെ ഏ​റ്റു​മാ​നൂ​രി​ൽ നി​ന്നും അ​തി​ര​ന്പു​ഴ​യ്ക്കു​ള്ള റോ​ഡ് അ​ട​ച്ചി​രു​ന്നു.

ഇ​തു ക​ഴി​ഞ്ഞ ദി​വ​സം തു​റ​ന്നു ന​ല്കു​ക​യും ചെ​യ്തി​രു​ന്നു. എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​തി​ലെ പോ​വു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ഇ​ന്നു രാ​വി​ലെ മു​ത​ൽ വീ​ണ്ടും റോ​ഡ് അ​ട​ച്ച​തോ​ടെ ഇ​ത​റി​യാ​തെ എ​ത്തി​യ സ്വ​കാ​ര്യ ബ​സു​ക​ൾ ഏ​റ്റു​മാ​നൂ​ർ നി​ന്നും തി​രി​ഞ്ഞു അ​തി​ര​ന്പു​ഴ റോ​ഡി​ൽ പ്രവേശിക്കുകയും ചെ​യ്തു.

അ​ല്പ ദൂ​രം പി​ന്നി​ട്ട​പ്പോ​ഴാ​ണ് റോ​ഡ് അ​ട​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു ക​ണ്ട​ത്. ഇ​തോ​ടെ തി​രി​കെ എം​സി റോഡ് വഴി പോ​കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി.

ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​ത്തി​ൽ നി​ന്നും അ​തി​ര​ന്പു​ഴ റോ​ഡി​ലേ​ക്കു തി​രി​യു​ന്ന സ്ഥ​ല​ത്ത് ത​ന്നെ റോ​ഡ് അ​ട​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment