അങ്കമാലി: അങ്കമാലി ജോയിന്റ് ആര്‍ടി ഓഫീസിന്റെ പരിധിയില്‍ വരുന്ന പൊതുജനങ്ങളെ കയറ്റുന്ന എല്ലാ വാഹനങ്ങളിലും ഡ്രൈവറുടെ കാബിന് അക്രലിക് ട്രാന്‍സ്പരന്റ് പാര്ട്ടീഷന് ഉപയോഗിച്ച് വേര്‍തിരിക്കണമെന്ന് ജോയിന്റ് ആർടിഒ ടി.എം. ജെര്‍സണ്‍ അറിയിച്ചു.
സ്റ്റേറ്റ് കാരേജ്, കോണ്‍ട്രാക്ട് കാരേജ്, മോട്ടോര്‍ കാബ്, ഓട്ടോറിക്ഷ എന്നീ വാഹനങ്ങള്‍ക്കാണ് ഈ നിര്‍ദേശമുള്ളത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡ്രൈവറുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
അങ്കമാലിയിലെ സ്റ്റാൻഡുകളിലെ എല്ലാ ഡ്രൈവര്‍മാര്‍ക്കും അവര്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍ കാബിന് പാര്ട്ടീഷന് വേണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്.
ഡ്രൈവറുടെ കാബിന് സുരക്ഷിതമായി വേര്‍തിരിച്ച വാഹനങ്ങള്‍ക്ക് മാത്രമേ ഇനി മുതല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കുകയുള്ളൂവെന്ന് ജോയിന്റ് ആര്‍ടിഒ അറിയിച്ചു.