കൊച്ചി: ഉറവിടം അറിയാത്ത രോഗികകളില്നിന്നും കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ അതീവ ജാഗ്രത.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പോലീസിന്റെ പരിശോധന കര്‍ശനമായി തുടരുന്നു. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരേയും നടപടികള്‍ എടുക്കും. നാലു പേര് കൂടി നിന്നാല്‍ നടപടിയെടുക്കാനാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് എസിപി കെ.ലാല്‍ജി അറിയിച്ചു.
പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
ഇന്നലെ കോവിഡ് നിയമലംഘനം നടത്തിയ 350 പേര്‍ക്കെതിരേയാണ് കേസെടുത്തത്.
സാമൂഹിക അകലം പാലിക്കാത്ത 120 പേര്‍ക്കെതിരേയും മാസ്ക് ധരിക്കാത്ത 230 പേര്‍ക്കെതിരേയുമാണ് നടപടിയെടുത്തത്. ഇന്നും നടപടി ഊര്ജതമായി തുടരും. കണ്ടെയ്മെന്റ് സോണുകളിലും നയിന്ത്രണങ്ങള്‍ കൂടുതല്‍ കര്ശനമാക്കമായിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകളില്‍നിന്ന് 10000 രൂപ ഫൈന്‍ ഈടാക്കും.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന നിശ്ചിത കടകള്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കാം. വില്ലേജ് ഓഫീസര്‍, തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി, പോലീസ് പ്രതിനിധി എന്നിവര്‍ അടങ്ങിയ സംഘം ഓരോ ദിവസവും തുറക്കേണ്ട കടകള്‍ നിശ്ചയിക്കും. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിയന്ത്രണം ഉണ്ടാവില്ല.
അവശ്യ സര്‍വീസുകള്‍, ആശുപത്രി ജീവനക്കാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ശുചീകരണ തൊഴിലാളികള്‍, വിമാനങ്ങളിലും ട്രെയിനിലുമായി നിരീക്ഷണത്തിന് എത്തുന്ന ആളുകള്‍ തുടങ്ങിയവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്ര അനുവദിക്കും.
ബാങ്കുകള്‍ മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. പൊതുജനങ്ങളെ അനുവദിക്കില്ല. അന്യ സംസ്ഥാനങ്ങളില്‍നിന്നും ചരക്കുമായി വരുന്ന വാഹനങ്ങള്‍ നിശ്ചിത സമയത്തില്‍ അധികം മാര്‍ക്കറ്റുകളില്‍ ചിലവഴിക്കാന്‍ പാടില്ല.
ലോഡുമായി എത്തുന്ന വാഹനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ മടങ്ങിയില്ലെങ്കില്‍ ഡ്രൈവര്‍മാരില്‍നിന്നും സാധനമെത്തിക്കുന്ന കടകളില്‍നിന്നും പിഴ ഈടാക്കും. പൊതുജനങ്ങളുമായി ഇവര്‍ ഇടപെടുന്ന സാഹചര്യങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.