കൊറോണയിൽ നിന്ന് ജീവൻ സേവ് ചെയ്യാൻ… ബാ​ങ്കു​ക​ളി​ൽ ഇ​ന്നു​മു​ത​ൽ സേ​വിംഗ്സ് അ​ക്കൗ​ണ്ടു​ക​ളു​ടെ അ​വ​സാ​ന അ​ക്ക​മ​നു​സ​രി​ച്ച്ഇ​ട​പാ​ടു​കാ​ർ​ക്ക് സ​മ​യ​ക്ര​മം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച ​മു​ത​ൽ ബാ​ങ്കു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് സ​മ​യ​ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. സേ​വിംഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് ഇ​ട​പാ​ടു​കാ​ർ​ക്കാ​ണ് നി​യ​ന്ത്ര​ണം. വാ​യ്പ​യ്ക്കും മ​റ്റു ഇ​ട​പാ​ടു​ക​ൾ​ക്കും നി​യ​ന്ത്ര​ണ​മി​ല്ലെ​ന്ന് സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി അ​റി​യി​ച്ചു.

സേ​വിംഗ്സ് അ​ക്കൗ​ണ്ടു​ക​ളു​ടെ അ​വ​സാ​ന അ​ക്ക​മ​നു​സ​രി​ച്ചാ​ണ് സ​മ​യം ക്ര​മീ​ക​രി​ച്ച​ത്. അ​ക്കൗ​ണ്ട് ന​മ്പ​ർ പൂ​ജ്യം ​മു​ത​ൽ മൂ​ന്നു​വ​രെ​യു​ള്ള അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ രാ​വി​ലെ 10നും 12​നും ഇ​ട​യ്ക്കു​ മാ​ത്ര​മേ ബാ​ങ്കു​ക​ളി​ൽ എ​ത്താ​വൂ.

നാ​ലു​മു​ത​ൽ ഏ​ഴു​വ​രെ അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ​ക്ക് ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ര​ണ്ടു​വ​രെ​യും എ​ട്ടി​ലും ഒ​മ്പ​തി​ലും അ​വ​സാ​നി​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ട​ര​ മു​ത​ൽ മൂ​ന്ന​ര​ വ​രെ​യും ബാ​ങ്കു​ക​ളി​ൽ എ​ത്താം. സെ​പ്റ്റം​ബ​ർ അ​ഞ്ചു​ വ​രെ നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​യി​രി​ക്കും.

Related posts

Leave a Comment