മൈക്ക്
1. പൊതുയോഗങ്ങളിൽ മൈക്ക് കൈകാര്യം ചെയ്തശേഷം കൈകൾ സാനിറ്റൈസ് ചെയ്യുക.
2. മൈക്ക് ടെസ്റ്റിംഗിന്റെ ഭാഗമായി മൈക്കിന്റെ മുഖഭാഗം യാതൊരു കാരണവശാലും തട്ടിനോക്കരുത്.
3. മൈക്കുപയോഗിച്ചു സംസാരിക്കുന്പൊഴും മാസ്ക് ശരിയായി ധരിക്കുക
കൈപ്പിടികൾ,ക്രോസ്ബാറുകൾ
1. പൊതുവാഹനങ്ങളിലെ കൈപ്പിടികൾ, ക്രോസ്ബാറുകൾ തുടങ്ങിയവ എല്ലാ ട്രിപ്പിനുശേഷവും അണുനാശിനി ഉപയോഗിച്ചു തുടയ്ക്കുക.
2. ഇവയിൽ സ്പർശിച്ചശേഷം കൈകൾ സാനിറ്റൈസ് ചെയ്യുക.
കീബോർഡ്, മൗസ്
1. കംപ്യൂട്ടർ കീബോർഡ്, മൗസ്, സംഗീത ഉപകരണങ്ങൾ തുടങ്ങിയവ പുതിയൊരാൾ ഉപയോഗിക്കുന്നതിനു മുൻപ് അണുനാശിനി ഉപയോഗിച്ചു തുടയ്ക്കണം.
ഭക്ഷണംവിളന്പുന്പോൾ
1. വിളന്പുന്നവർ ഫേസ് ഷീൽഡ്, മാസ്ക്, കയ്യുറ എന്നിവ ധരിക്കണം.
2.പാത്രങ്ങൾ, ഗ്ലാസുകൾ എന്നിവ സോപ്പുപയോഗിച്ചു കഴുകണം.
3. കൈകൾ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകിയ ശേഷമേ ഭക്ഷണം കഴിക്കാവൂ
4. ഭക്ഷണം കഴിക്കുന്പോൾ മറ്റുള്ളവരിൽ നിന്നു രണ്ടു മീറ്റർ അകലം പാലിക്കണം.
ഫയൽ, ഹാജർ പുസ്തകം
1. ഓഫീസിൽ ഫയൽ, ഹാജർ പുസ്തകം എന്നിവ കൈകാര്യം ചെയ്യുന്നതിനു മുന്പും ശേഷവും കൈകൾ സാനിറ്റൈസ്
ചെയ്യുക.
2. സ്വന്തം പേന മാത്രം ഉപയോഗിക്കുക.
3. പേന മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്
4. മറ്റുള്ളവരുടെ പേന ഉപയോഗിച്ചാൽ ഉടൻ കൈ സാനിറ്റൈസ് ചെയ്യുക
കൈപ്പിടി, നോബ്, ടാപ്പ്
1. ഓഫീസ്, ഒാഡിറ്റോറിയം, സിനിമാശാലകൾ തുടങ്ങി എല്ലാ പൊതുസ്ഥാപനങ്ങളിലും കതകുകളിലെ കൈപ്പിടി, നോബ്, ടാപ്പ് എന്നിവ അടിക്കടി അണുനാശിനി ഉപയോഗിച്ചു തുടയ്ക്കുക.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, വയനാട്
ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.