ഒരിടവേളയ്ക്കു ശേഷം ചൈനയില്‍ വീണ്ടും വന്‍തോതിലുള്ള കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറില്‍ 3,400 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന രോഗവ്യാപനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കുകിഴക്കന്‍ മേഖലയിലെ ഒട്ടേറെ നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
19 പ്രവിശ്യകളില്‍ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ രോഗവ്യാപനം ഉയര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്.
രോഗവ്യാപനം രൂക്ഷമായ ജിലിന്‍ നഗരത്തില്‍ ആളുകളെ ആറു തവണ പരിശോധനയ്ക്ക് വിധേയരാക്കി. രാജ്യത്തെ പ്രമുഖ നഗരമായ ഷാങ്ഹായില്‍ സ്കൂളുകളും റസ്്റ്ററന്റുകളും അടച്ചു.
ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ നാഷണല്‍ ഹെല്‍ത്ത് മിഷന് അനുമതി നല്കി. പിസിആര്‍ ടെസ്റ്റിന് മാത്രമാണ് ഇതുവരെ ചൈനയില്‍ അനുമതി ഉണ്ടായിരുന്നത്.