ഇതര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽനി​​ന്നു വ​​രു​​ന്ന​​വ​​ർ​​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ അ​ല്ലെ​ങ്കി​ല്‍ 14 ദി​വ​സം റൂം ​ഐ​സൊ​ലേ​ഷ​ന്‍ നി​ര്‍​ബ​ന്ധം

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് വ​​​രു​​​ന്ന​​​വ​​​ര്‍​ക്കു​​​ള്ള മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശം ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് പു​​​തു​​​ക്കി. ഇ​​​വ​​​ര്‍​ക്ക് ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന അ​​​ല്ലെ​​​ങ്കി​​​ല്‍ 14 ദി​​​വ​​​സം റൂം ​​​ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​ണ്.

മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വ​​​രു​​​ന്ന എ​​​ല്ലാ​​​വ​​​രും ഇ-​​​ജാ​​​ഗ്ര​​​ത പോ​​​ര്‍​ട്ട​​​ലി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം.വാ​​​ക്‌​​​സി​​​ന്‍ എ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​വ​​​രാ​​​ണെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തു​​​ന്ന​​​തി​​​ന് മു​​​ന്‍​പ് 48 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രി​​​ക്ക​​​ണം.

അ​​​ല്ലാ​​​ത്ത​​​വ​​​ര്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​ത്തി​​​യ ഉ​​​ട​​​ന്‍ത​​​ന്നെ ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​രാ​​​കു​​​ക​​​യും പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം ല​​​ഭി​​​ക്കു​​​ന്ന​​​തു​​​വ​​​രെ അ​​​വ​​​ര​​​വ​​​രു​​​ടെ വാ​​​സ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ റൂം ​​​ഐ​​​സൊ​​​ലേ​​​ഷ​​​നി​​​ല്‍ ക​​​ഴി​​​യുകയും ചെയ്യേണ്ടതാണ്.

പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം പോ​​​സി​​​റ്റീ​​​വ് ആ​​​കു​​​ന്ന​​​വ​​​ര്‍ ഉ​​​ട​​​ന്‍ത​​​ന്നെ വൈ​​​ദ്യ​​​സ​​​ഹാ​​​യം തേ​​​ടണം. പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​കു​​​ന്ന​​​വ​​​ര്‍ മാ​​​സ്‌​​​ക് ധ​​​രി​​​ക്കു​​​ക, ആള​​​ക​​​ലം പാ​​​ലി​​​ക്കു​​​ക, കൈ​​​ക​​​ള്‍ വൃ​​​ത്തി​​​യാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ കോ​​​വി​​​ഡ് സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​യും പാ​​​ലി​​​ക്ക​​​ണം.

പ​​​നി, ചു​​​മ, തൊ​​​ണ്ട​​​വേ​​​ദ​​​ന, ശ്വാ​​​സ​​​ത​​​ട​​​സം, പേ​​​ശി​​​വേ​​​ദ​​​ന, ക്ഷീ​​​ണവും മ​​​ണവും അ​​​നു​​​ഭ​​​വ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കു​​​ക, വ​​​യ​​​റി​​​ള​​​ക്കം തു​​​ട​​​ങ്ങി​​​യ ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ക​​​ണ്ടാ​​​ല്‍ ഉ​​​ട​​​ന്‍ വൈ​​​ദ്യ​​​സ​​​ഹാ​​​യം തേ​​​ട​​​ണം.

ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​രാ​​​കാ​​​ത്ത​​​വ​​​ര്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​ത്തി​​​യ ദി​​​വ​​​സം മു​​​ത​​​ല്‍ 14 ദി​​​വ​​​സം റൂം ​​​ഐ​​​സൊ​​​ലേ​​​ഷ​​​നി​​​ല്‍ ക​​​ഴി​​​യു​​​ക​​​യും ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ നി​​​രീ​​​ക്ഷി​​​ക്കു​​​ക​​​യും വേ​​​ണം. എ​​​ന്തെ​​​ങ്കി​​​ലും കോ​​​വി​​​ഡ് ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​യാ​​​ല്‍ ഉ​​​ട​​​ന്‍ വൈ​​​ദ്യ​​​സ​​​ഹാ​​​യം തേ​​​ട​​​ണം.

Related posts

Leave a Comment