കൊല്ലം: കുളത്തുപ്പുഴയിൽ കോവിഡ് ബാധ സ്ഥിരീകരിച്ച യാ ളു മാ യി സമ്പർക്കത്തിൽപ്പെട്ട 33 പേരിൽ 13 പേരുടെ പരിശോധനാ ഫലം ഇന്ന് വരും.മറ്റുള്ളവരുടെ സ്രവം ഇന്ന് ശേഖരിക്കും.ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരുടെ ഫലമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.
ളത്തുപ്പുഴ, ആര്യങ്കാവ് തുടങ്ങിയ പഞ്ചായത്തുകളിൽ കർശന നിയന്ത്രണത്തിലാണ്. അതിർത്തിയിലെ പരിശോധന കർശനമാണ്. അതിർത്തി വഴി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർ, സഹായി അല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കിൽ കർശന നടപടി യുണ്ടാകും.
ഇങ്ങനെയെത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും പെർമിറ്റ് റദ്ദു ചെയ്യാനും കളക്ടർ ഉത്തരവിട്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം അതിർത്തി വഴിയെത്തിയ മൂന്നു പേരെ അധികൃതർ പിടികൂടി. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേ വിട്ടു.
തമിഴ്നാട് അതിർത്തി ജില്ലയിൽ കൊറോണ വ്യാപനം കൂടുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയാണുള്ളത്. നിത്യേനയുള്ള പരിശോധനാ ക്രമം ആർ ഡി ഒ യുടെ നേതൃത്വത്തിൽ വിലയിരുത്തുകയാണ്.
രോഗബാധിതനായ ആളുമായി ബന്ധപ്പെട്ട മുഴുവൻ പേരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നാവശ്യപ്പെട്ട് ഉച്ചഭാഷിണിയിലൂടെ പ്രദേശമാകെ അറിയിപ്പ് നടത്തുകയും ചെയ്യുന്നു.