നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കോവിഡ് പരിശോധനയുടെ എണ്ണം കുറച്ചു. ആശുപത്രിയില്‍ പരിശോധന കുറഞ്ഞതോടെ സമീപത്തെ സ്വകാര്യലാബുകള്‍ക്ക് ചാകരയാണ്.
ആശുപത്രിയില്‍ സൗജന്യമായി ചെയ്തിരുന്ന പരിശോധനയ്ക്ക് ലാബുകളില്‍ 500രൂപയാണ് ഈടാക്കുന്നത്. ബുധനാഴ്ച 120പേരെ മാത്രമാണ് ആശുപത്രിയില്‍ പരിശോധിച്ചത്.
ആര്‍ടിപിസിആർ പരിശോധനാ കിറ്റ് ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കാത്തതാണ് പരിശോധന കുറയ്ക്കാന്‍ കാരണം. ആര്‍ടിപിസിആര്‍ പരിശോധന കുറച്ച് പകരം ആന്റിജന്‍ പരിശോധന കൂട്ടുകയെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശമാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്.
ഇത് സ്വകാര്യലാബുകള്‍ക്ക് നേട്ടമായി. ഉച്ചയോടെ നെടുമങ്ങാട്ടെ സ്വകാര്യലാബുകളുടെ മുന്നിലെ തിരക്ക് അനിയന്ത്രിതമായി.
പല ലാബുകളിലും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടായിരുന്നില്ല. പരിശോധനയ്ക്കെത്തുന്നവര്‍ക്ക് രജിസ്റ്റര്‍ ബുക്കും, സാനിറ്റൈസറും ഇല്ലാത്ത ലാബുകളും ഇകൂട്ടത്തിലുണ്ട്.
ആര്‍ടിപിആര്‍ പരിശോധനകളുടെ മറവില്‍ സ്വകാര്യ ലാബുകളെ സഹായിക്കുന്ന നടപടിയാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്നും ആക്ഷേപം ഉണ്ട്.