കോ​വി​ഡ് 19: പരിശോധന ഫലത്തിനായുള്ള കാത്തിരിപ്പ് അവസാനക്കുന്നു; സാ​മ്പിളു​ക​ളു​ടെ പ​രി​ശോ​ധ​ന ഇ​നി മ​ഞ്ചേ​രിയിലും

മ​ല​പ്പു​റം: കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ സം​ശ​യി​ക്കു​ന്ന​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന​ക്കു​ള്ള റി​യ​ൽ ടൈം ​പൊ​ളി​മ​റൈ​സ് ചെ​യി​ൻ റി​യാ​ക്ഷ​ൻ (ആ​ർ​ടി​പി​സി​ആ​ർ) പ​രി​ശോ​ധ​നാ ല​ബോ​റ​ട്ട​റി മ​ഞ്ചേ​രി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

ഇ​തു​വ​രെ ആ​ല​പ്പു​ഴ​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി ലാ​ബി​നെ​യാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​യി ജി​ല്ലാ ആ​രോ​ഗ്യ വി​ഭാ​ഗം ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.

ലാ​ബി​നു ഐ​സി​എം​ആ​റി​ന്‍റെ പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സം​ശ​യി​ക്കു​ന്ന​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​കും. ആ​രോ​ഗ്യ വ​കു​പ്പ് ല​ഭ്യ​മാ​ക്കി​യ റി​യ​ൽ ടൈം ​റി​വേ​ഴ്സ് ട്രാ​ൻ​സ്ക്രി​പ്റ്റേ​സ് പി​സി​ആ​ർ മെ​ഷീ​നി​ലൂ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

നാ​ലു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ഒ​രു ദി​വ​സം 100 മു​ത​ൽ 150 സാ​ന്പി​ളു​ക​ൾ വ​രെ ലാ​ബി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​കും. ആ​റ് ലാ​ബ് ടെ​ക്നീ​ഷ്യ​ൻ​മാ​രെ​യാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു മാ​ത്രം നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​ർ കോ​ഴി​ക്കോ​ട് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് വി​ദ​ഗ്ധ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ണ്. ര​ണ്ടു മെ​ഷീ​നു​ക​ളാ​ണ് സ​ർ​ക്കാ​ർ മ​ല​പ്പു​റം ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​ൽ ആ​ദ്യ മെ​ഷീ​നാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ടാ​മ​ത്തെ മെ​ഷീ​ൻ ഉ​ട​ൻ ലാ​ബി​ലെ​ത്തു​മെ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​പി. ശ​ശി അ​റി​യി​ച്ചു.

Related posts

Leave a Comment