പത്തനംതിട്ട: ലാബിലെ അറ്റകുറ്റപ്പണികളുടെ പേരില്‍ പത്തനംതിട്ടയില്‍ സ്രവസാമ്പിളുകളുടെ പരിശോധന രണ്ടുദിവസം കുറച്ചതോടെയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായത്.
ഇന്നലെ രണ്ടുപേരില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നത്. ഞായറാഴ്ച ജില്ലയില്‍ സ്രവശേഖരണം ഉണ്ടായിരുന്നില്ല. 11 ആന്റിജന്‍ പരിശോധന മാത്രമാണ് നടന്നത്.
ഇന്നലെ 1,368 സ്രവസാമ്പിളുകള്‍ പരിശോധനയ്ക്കെടുത്തു. ഇതില്‍ 655 എണ്ണവും ആര്‍ടിപിസിആര്‍ പരിശോധനയ്ക്കാണ്. റാപ്പിഡ് ആന്റിജന്‍ പരിശോധനയില്‍ 656 പേരെയാണ് വിധേയരാക്കിയത്.
എല്ലാ ഫലങ്ങളും പുറത്തുവിട്ടിട്ടില്ല. ട്രൂനാറ്റ് പരിശോധനയില്‍ 57 പേരെയും വിധേയരാക്കി. സ്വകാര്യ ലാബുകളില്‍ ഇന്നലെ 231 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതേവരെ ജില്ലയില്‍ 52,795 പേരില്‍ പരിശോധന നടന്നു. 1108 ഫലങ്ങളാണ് ഇന്നലെ വരെ വരാനുള്ളത്.
കോഴഞ്ചേരിയില്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോടു ചേര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഈ മാസാവസാനത്തോടെ അനുമതിയാകുമെന്നാണ ്പ്രതീക്ഷ. ഐസിഎംആര്‍ അനുമതിയാണ് ഇനി ലഭിക്കാനുള്ളത്.
സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിലുള്ള സംവിധാനങ്ങളില്‍ നിന്ന് അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ പ്രതിദിന പരിശോധനകളുടെ എണ്ണം ജില്ലയില്‍ വര്‍ധിപ്പിക്കാനാകും.