കേരളത്തിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം കൂടുമ്പോഴും കോവിഡ് 19 പരിശോധനകളിൽ കേ​ര​ളം ഇ​പ്പോ​ഴും പി​ന്നി​ല്‍


പ​ത്ത​നം​തി​ട്ട: വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് ദി​നം​പ്ര​തി എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​കു​മ്പോ​ഴും കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളി​ല്‍ കാ​ര്യ​മാ​യ വ​ര്‍​ധ​ന​യി​ല്ല.

വി​ദേ​ശ​ത്തു​നി​ന്നു കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ എ​ത്താ​ന്‍ തു​ട​ങ്ങി​യ​തി​നു​ശേ​ഷം പ​രി​ശോ​ധ​ന​ക​ളി​ല്‍ നേ​രി​യ വ​ര്‍​ധ​ന​യു​ണ്ടാ​യെ​ങ്കി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ഇ​തു വ​ര്‍​ധി​ച്ചി​ട്ടി​ല്ല. പ​രി​ശോ​ധ​ന​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ അ​ഖി​ലേ​ന്ത്യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ കേ​ര​ളം ഇ​പ്പോ​ഴും പി​ന്നി​ലാ​ണ്.

ഇ​ന്ന​ലെ വ​രെ 51,310 സാ​മ്പി​ളു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു പ​രി​ശോ​ധി​ച്ച​ത്. മു​ന്‍​ഗ​ണ​നാ​വി​ഭാ​ഗ​ത്തി​ല്‍ 7072 സാ​മ്പി​ളു​ക​ളും പ​രി​ശോ​ധി​ച്ചു. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രി​ല്‍ മാ​ത്രം പ​രി​ശോ​ധ​ന​യെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ന​യം. പു​റ​മേ നി​ന്നു​ള്ള​വ​ര്‍ എ​ത്താ​ന്‍ തു​ട​ങ്ങി​യ​ശേ​ഷം പ​രി​ശോ​ധ​ന​ക​ള്‍ കൂ​ട്ടി​യ​ത് ക​ഴി​ഞ്ഞ 13 മു​ത​ലാ​ണ്. 833 സാ​മ്പി​ളു​ക​ളാ​ണ് 13ന് ​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

നേ​ര​ത്തെ അ​യ​ച്ചി​രു​ന്ന 10 സാ​മ്പി​ളു​ക​ളി​ലാ​ണ് അ​ന്ന് ഫ​ലം പോ​സി​റ്റീ​വാ​യി ല​ഭി​ച്ച​ത്. 14ന് ​പ​രി​ശോ​ധ​ന​ക​ളു​ടെ നി​ര​ക്ക് കൂ​ട്ടി. 1312 സാ​മ്പി​ളു​ക​ള്‍ അ​യ​ച്ചു. 15ന് 1509, 16​ന് 1468, 17ന് 1358, 18​ന് 878, 19ന് 1053, 20​ന് 1585, 21ന് 1290 ​എ​ന്നി​ങ്ങ​നെ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം പ​രി​ശോ​ധ​ന ന​ട​ന്ന​ത് ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് അ​ന്ന് 4033 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രു​ടേ​ത​ട​ക്കം സാ​മ്പി​ളു​ക​ള്‍ കൂ​ട്ട​മാ​യി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തോ​ടെ​യാ​ണി​ത്.

പ​രി​ശോ​ധ​ന​ക​ളി​ല്‍ പ​ത്ത​നം​തി​ട്ട, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, കാ​സ​ര്‍​ഗോ​ഡ്, മ​ല​പ്പു​റം ജി​ല്ല​ക​ളാ​ണ് മു​ന്നി​ല്‍. പ്ര​തി​ദി​നം ശ​രാ​ശ​രി 150നും 250​നും ഇ​ട​യി​ല്‍ സ്ര​വ​ങ്ങ​ള്‍ ഈ ​ജി​ല്ല​യി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​മ്പോ​ള്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ ഇ​ത് നൂ​റി​ല്‍ താ​ഴെ​യാ​ണ്. പ​ത്ത​നം​തി​ട്ട​യി​ല്‍ 6,352 സ്ര​വ​ങ്ങ​ളാ​ണ് വെ​ള്ളി​യാ​ഴ്ച​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

ക​ണ്ണൂ​രി​ല്‍ 5,314, കോ​ഴി​ക്കോ​ട്ട് 3,408 സ്ര​വ​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. വ​യ​നാ​ട്ടി​ല്‍ ഇ​ന്ന​ലെ​വ​രെ 1,499 സ്ര​വ​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തെ​ങ്കി​ലും സാ​മൂ​ഹി​ക വ്യാ​പ​ന സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​ന്‍ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ലെ 1,571 സ്ര​വ​ങ്ങ​ള്‍ കൂ​ടി പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment