ഒ​മി​ക്രോ​ൺ ആശങ്ക; വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വാറന്‍റൈൻ നിർബന്ധമാക്കി തായ്‌ലൻഡ്

 

ബാ​ങ്കോ​ക്ക്: ഒ​മി​ക്രോ​ൺ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ഏ​ർ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി താ​യ്‌​ലാ​ൻ​ഡ്. വി​ദേ​ശ​ത്ത് നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കി.

ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ക്വാ​റ​ന്‍റൈ​ൻ ഇ​ല്ലാ​ത്ത വി​സ​യി​ന​ത്തി​ലെ പു​തി​യ അ​പേ​ക്ഷ​ക​ൾ​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കി​ല്ലെ​ന്ന് കോ​വി​ഡ് ടാ​സ്ക് ഫോ​ഴ്സ് അ​റി​യി​ച്ചു.

നി​ല​വി​ലെ അ​പേ​ക്ഷ​ക​ർ​ക്ക് ജ​നു​വ​രി 15 വ​രെ ക്വാ​റ​ന്‍റൈ​ൻ ഇ​ല്ലാ​തെ താ​യ്‌​ല​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. സ്ഥി​തി​ഗ​തി​ക​ൾ മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് മാ​റ്റം വ​രു​ത്താ​നാ​കും.

ഒ​മി​ക്രോ​ണി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നും ടാ​സ്‌​ക്‌​ഫോ​ഴ്‌​സ് വ​ക്താ​വ് ത​വീ​സി​ൻ വി​സാ​നു​യോ​തി​ൻ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച 7,526 കോ​വി​ഡ് കേ​സു​ക​ളാ​ണ് താ​യ്‌​ലാ​ൻ​ഡി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്

Related posts

Leave a Comment