എടത്വ: തകഴി പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷം. ദിവസേന ഇരുപതോളം കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിതീകരിക്കുന്നു. തകഴിയിലെ ഒട്ടുമിക്ക പ്രദേശങ്ങളും അടച്ചിട്ട നിലയിലാണ്.സാമൂഹിക അകലം, മാസ്ക്, കൈകളുടെ ശുചീകരണം എന്നിവ മറന്ന മട്ടിലാണ് പൊതുജനങ്ങള്‍.
കോവിഡ് സ്ഥിതീകരിച്ച ഒട്ടനവധി കച്ചവട സ്ഥാപനങ്ങളും അടച്ചുപൂട്ടി. തൊഴില്‍ മേഖലകളും താളംതെറ്റിയ അവസ്ഥയാണ്. കണ്ടയിന്മെന്റ് സോണിന്റെ ഭാഗമായി തകഴിയിലെ വ്യാപാരികള്‍ക്കുണ്ടാവുന്ന നഷ്ടം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി തകഴി യൂണിറ്റിന്റെ നേതൃത്വത്തില്‍ തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും,
ജാഗ്രതാ സമിതി ചെയര്‍മാനുമായ എസ്. അജയകുമാറിന് നിവേദനം നല്കി. സമിതി ഏരിയാ പ്രസിഡന്റ് എം .എം. ഷെരീഫ് തകഴി, യൂണിറ്റ് പ്രസിഡന്റ് വിജയന് ശാസ്താ, സെക്രട്ടറി ബെന്നി മാലിശ്ശേരി, ട്രഷറര്‍ മഹേഷന് എന്നിവര്‍ പങ്കെടുത്തു.