തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 30 എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ്; ആശുപത്രി വളപ്പിലെ കോഫി ഹൗസിലെ ജീവനക്കാർക്കും കോവിഡ്

 

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 30 എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു ബാ​ച്ചു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി.

രോ​ഗം ക​ണ്ടെ​ത്തി​യ ര​ണ്ടു ബാ​ച്ചി​നും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​ശു​പ​ത്രി ഡ്യൂ​ട്ടി ചെ​യ്തി​രു​ന്നു. ഇ​ത് കൂ​ടു​ത​ൽ ആ​ശ​ങ്ക​ക​ൾ​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ആ​ശു​പ​ത്രി വ​ള​പ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സി​ലെ 13 ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ജീ​വ​ന​ക്കാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ല്ലാ​വ​ർ​ക്കും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​തു​ട​ർ​ന്ന് കോ​ഫി ഹൗ​സ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.

Related posts

Leave a Comment