കോ​വി​ഡ്-19: തിരുവനന്തപുരത്ത് 16 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു; 116 പേർ ആശുപത്രിയിൽ ചികിത്സയിൽ


തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 ജി​ല്ല​യി​ൽ ഇ​ന്ന​ലെ 212 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. 392 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ 2,203 പേ​ർ വീ​ടു​ക​ളി​ൽ ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 16 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.​

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ 67 പേ​രും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഏ​ഴു പേ​രും നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നാ​ലു പേ​രും പേ​രൂ​ർ​ക്ക​ട ജി​ല്ലാ മാ​തൃ​കാ ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു പേ​രും​എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു പേ​രും ചേ​രൂ​ർ​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ട്ടു പേ​രും വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 24 പേ​രും ഉ​ൾ​പ്പെ​ടെ 116 പേ​ർ ജി​ല്ല​യി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.​ജി​ല്ല​യി​ൽ പോ​സി​റ്റീ​വാ​യ ര​ണ്ട് പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്.​ഇ​ന്ന​ലെ 92 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.

ഇ​ന്ന​ലെ ല​ഭി​ച്ച 61 പ​രി​ശോ​ധ​നാ​ഫ​ല​വും നെ​ഗ​റ്റീ​വാ​ണ്. ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​നാ​യി മാ​ർ ഇൗ​വാ​നി​യോ​സ് ഹോ​സ്റ്റ​ലി​ൽ 40 പേ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. അ​മ​ര​വി​ള, കോ​ഴി​വി​ള,ഇ​ഞ്ചി​വി​ള,ആ​റു​കാ​ണി,വെ​ള്ള​റ​ട,നെ​ട്ട,കാ​ര​ക്കോ​ണം​ക​ന്നു​മാ​മൂ​ട്, ആ​റ്റു​പു​റം, ത​ട്ട​ത്തു​മ​ല, കാ​പ്പി​ൽ, മ​ട​ത്ത​റ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 5958 വാ​ഹ​ന​ങ്ങ​ളി​ലെ 10110 യാ​ത്ര​ക്കാ​രെ സ്ക്രീ​നിം​ഗ് ന​ട​ത്തി.​

ഫീ​ൽ​ഡ് ത​ല സ​ർ​വൈ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി 2057പേ​രു​ടെ വീ​ടു​ക​ളി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും വോ​ള​ണ്ടി​യ​ർ​മാ​രും എ​ത്തി ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.​വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും അ​വ​രു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കി​യി​ട്ടു​ള്ള​വ​രും നി​ർ​ബ​ന്ധ​മാ​യും വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം.

ഇ​വ​ർ​ക്ക് പ​നി,ചു​മ,തു​മ്മ​ൽ,ശ്വാ​സ​ത​ട​സം തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് ക​ള​ക്ട​റേ​റ്റ് ക​ൺ​ട്രോ​ൾ റൂ​മി​ലെ ടോ​ൾ ഫ്രീ ​ന​മ്പ​രാ​യ 1077 ലേ​ക്കോ ദി​ശ 1056 ലേ​ക്ക് അ​റി​യി​ക്കു​ക​യും അ​വ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മാ​ത്രം ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യും വേ​ണം.​കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ൽ മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ൾ നേ​രി​ട്ടാ​ൽ 9846854844എ​ന്ന ന​മ്പ​രി​ലേ​ക്ക് വി​ളി​ക്കാ​വു​ന്ന​താ​ണ്.

കൗ​ൺ​സ​ലിം​ഗ് സേ​വ​ന​ത്തി​നാ​യി രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ വി​ളി​ക്കാം. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​രോ അ​വ​രോ​ട് സ​മ്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള​വ​രോ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​യാ​ൽ 9188610100 എ​ന്ന വാ​ട്സ് ആ​പ് ന​മ്പ​രി​ലേ​ക്ക് വി​ളി​ക്കു​ക​യോ ഫോ​ട്ടോ എ​ടു​ത്ത് അ​യ​യ്ക്കു​ക​യോ ചെ​യ്യാം.

Related posts

Leave a Comment