തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് കൂടുതൽ സ്ഥലങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണാക്കി. കരിങ്കുളം, കഠിനംകുളം, ചിറയിൻകീഴ് പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണാക്കിയതായി ജില്ലാ കളക്ടർ നവ്ജ്യോത് സിംഗ് ഖോസ അറിയിച്ചു.
പൂവച്ചൽ, പെരുങ്കടവിള, പൂവാർ, കാരോട്, ചെങ്കൽ, കുളത്തൂർ, ചിറയിൻകീഴ്, അഴൂർ എന്നീ പഞ്ചായത്തുകളിലെ കൂടുതൽ വാർഡുകളും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള കടകംപള്ളി, പൗഡിക്കോണം, ഞാണ്ടൂര്‍കോണം എന്നീ സ്ഥലങ്ങളും കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര, എന്നീ വാര്‍ഡുകളെയും കണ്ടെയന്‍മെന്റ് സോണാക്കി മാറ്റിയതായും കളക്ടർ വ്യക്തമാക്കി.