തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഉൾപ്പെടെ വിവിധ സർക്കാർ ഓഫീസുകളിൽ കോവിഡ് വ്യാപനം രൂക്ഷം. തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഉൾപ്പെടെ ഓഫീസുകളിലെ 72 ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വനം, ദേവസ്വം, ആരോഗ്യം ഉൾപ്പെടെയുള്ള മന്ത്രിമാരുടെ ഓഫീസ് ജീവനക്കാർക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.
ഭൂരിഭാഗം പേർക്കും രണ്ടാം തവണയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.സെക്രട്ടേറിയറ്റിലെ സെൻട്രൽ ലൈബ്രറിയിൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സെൻട്രൽ ലൈബ്രറി അടച്ചു.
സാന്പത്തിക വർഷം അവസാനിക്കാറായതോടെ ധാരാളം ഫയലുകൾ തീർപ്പ് കൽപ്പിക്കേണ്ടതായിട്ടുണ്ട്. ജീവനക്കാരിലെ കോവിഡ് വ്യാപനം ഫയൽ നീക്കം കാര്യമായി ബാധിച്ചിട്ടുണ്ട്.