ന്യൂഡൽഹി: യുകെയിൽ നിന്ന് ഇന്ത്യയിൽ എത്തിയവരിൽ കോവിഡ് ബാധിതർ വർധിക്കുന്നു. യുകെയിൽ പടരുന്ന അതിവേഗ കോവിഡ് ബാധയാണോ ഇവരില്‍ ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണ്.
യുകെയിൽ നിന്നെത്തിയവരെ നിരീക്ഷിക്കുന്നതു തുടരാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി.കൂടുതൽ പരിശോധനകൾ നടത്തുന്നതിനായി രാജ്യത്ത് ആറ് ലാബുകളും സജ്ജമാക്കി.
രോഗം സ്ഥീരികരിച്ചവരിലെ വൈറസിന്റെ സ്വഭാവം അറിയാനായി നടത്തുന്ന പരിശോധനയുടെ ഫലത്തിനായി ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നതിനാൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കാനും അധികൃതർ നിർദേശം നൽകി.
കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക അടക്കം ഒന്‍പത് സംസ്ഥാനങ്ങളിലാണ് യുകെയില്‍ നിന്നെത്തിയ യാത്രക്കാരിൽ കോവിഡ് സ്ഥിരീകരിച്ചത്. നവംബർ 25 മുതൽ ഡിസംബർ എട്ടുവരെ രാജ്യത്തെത്തിയവരിൽ പ്രത്യേക നിരീക്ഷണമുണ്ടാകണമെന്നും അധികൃതർ അറിയിച്ചു.