
കൊച്ചി: ബ്രിട്ടനിൽനിന്ന് കേരളത്തിലെത്തിയ എട്ടു പേർക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ജനിതക മാറ്റം സംഭവിച്ച വൈറസാണോ എന്നറിയാൻ സാമ്പിളുകൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.
എട്ടുപേരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
കോവിഡ് വകഭേദത്തിന്റെ ഭീഷണിയുടെ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ ശ്രദ്ധ കൂട്ടുകയും ചെയ്തിട്ടുണ്ട്.