തിരുവനന്തപുരം: അതിവേഗം പകരുന്ന ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിധ്യം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും അതീവ ജാഗ്രത.
എല്ലാവരും കർശനമായി സാമൂഹിക അകലം പാലിക്കുകയും കൈകൾ ശുചിയാക്കുകയും മാസ്കുകൾ ധരിക്കുകയും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അറിയിച്ചു.
ബ്രിട്ടനിൽ നിന്നെത്തിയ 18 പേർക്ക് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ ജനിതകമാറ്റം വന്ന വൈറസ് ആണോ എന്നറിയാൻ സ്രവം പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇവരെ പ്രത്യേകം നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്.
അതേസമയം, ഇന്ത്യയിലും ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആറു പേർക്കാണു നിലവിൽ രോഗം സ്ഥിരീകരിച്ചതെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവർ ആറു പേരും ബ്രിട്ടനിൽനിന്ന് എത്തിയവരാണ്.
അതിവേഗം പടരുന്ന ജനിതക മാറ്റമുള്ള കോവിഡ് വൈറസാണ് ഇന്ത്യയിലും കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ ബംഗളുരു നിംഹാൻസിലും രണ്ടു പേർ ഹൈദരാബാദ് സിസിഎംബിയിലും ഒരാൾ പൂന എൻഐവിയിലുമാണ് ചികിത്സയിലുള്ളത്.