ന്യൂഡൽഹി: രണ്ടാം ഘട്ട കോവിഡ് വാക്സിൻ കുത്തിവയ്പ്പ് തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 250 രൂപയാണ് ഒരു ഡോസ് വാക്സിന് സ്വകാര്യ ആശുപത്രികളിൽ ഈടാക്കുക.
ആശുപത്രികളിലെ സേവന നിരക്കായ 100 രൂപ അടക്കമാണ് ഇത്. വാക്സിൻ നിർമാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചർച്ച നടത്തിയ ശേഷമാണ് നിരക്ക് തീരുമാനിച്ചത്.
അതേസമയം സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവയ്പ്പ് സൗജന്യമായിരിക്കും. 60 വയസ് കഴിഞ്ഞവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ള 45-ന് മുകളിൽ പ്രായമുള്ളവർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകുക.