ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിന്റെ മൂന്നാംഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ.
ആദ്യഘട്ടങ്ങളിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമാണ് വാക്സിന് വിതരണം ചെയ്തത്.രാജ്യത്ത് രണ്ടു കോടിയിൽ അധികം പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്.
കുറഞ്ഞ സമയത്തിനുളളില്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന് നല്‍കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇതിനായി കോവിഡ് വാക്സിനേഷന് സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.