തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിന് അധിക കോവിഡ് വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അദ്ദേഹം ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഉറപ്പ് നൽകിയെന്നും ഉപരാഷ്ട്രപതി വിളിച്ച യോഗത്തിൽ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും അറിയിച്ചതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആരോഗ്യപ്രവർത്തകർക്ക് ഏർപ്പെടുത്തിയിരുന്ന ആറ് മാസത്തെ കോവിഡ് ഇൻഷുറൻസ് കവറേജിന്റെ കാലാവധി നീട്ടണം.
കാർഷിക ആവശ്യത്തിന് നബാഡ് നൽകിയ വായ്പകൾ കോവിഡ് കാലത്ത് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും നടപടികൾ നിർത്തിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.