രാജ്യത്ത് കോവിഡ് വിസ്‌ഫോടനമുണ്ടാകുമ്പോള്‍ വാക്‌സിന്റെ അമിത വിലയെപ്പറ്റി നിരവധി പരാതി ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തില്‍ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ്, കോവാക്സിന്‍ കോവിഡ് പ്രതിരോധ വാക്സിനുകള്‍ കേന്ദ്രസര്‍ക്കാര്‍ ഡോസ് ഒന്നിന് 150 രൂപ നിരക്കില്‍ വാങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന വാക്സിനുകള്‍ തികച്ചും സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
കോവിഷീല്‍ഡ് ഡോസ് ഒന്നിന് കേന്ദ്രത്തിന് 150 രൂപയ്ക്ക് നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയുട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങള്‍ക്ക് ഡോസ് ഒന്നിന് 400 രൂപയ്ക്കൂം സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമായിരിക്കും വില്‍ക്കുകയെന്നും സിറം വ്യക്തമാക്കിയിരുന്നു.
ആകെ ഉത്പാദിപ്പിക്കുന്നതില്‍ 50% കേന്ദ്രത്തിന് നല്‍കുമ്പോള്‍ അവശേഷിക്കുന്ന 50% ആണ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ മേഖലയ്ക്കും നല്‍കുക.
കോവിഡ് കുതിച്ചുയരുമ്പോള്‍ വാക്സിന് അമിതവില ഈടാക്കുന്നതും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വിലയില്‍ വേര്‍തിരിവ് കാണിക്കുന്നതിലും ഇന്നലെ പ്രധാനമന്ത്രി വിളിച്ച അവലോക യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ പരാതി ഉന്നയിച്ചിരുന്നു.