തിരുവനന്തപുരം: കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടമായ ഇന്ന് സംസ്ഥാന പോലീസ് മേധാവിയും തിരുവനന്തപുരം ജില്ലാ കളക്ടറും ഉൾപ്പെടെയുള്ള സംഘം വാക്സിനേഷൻ സ്വീകരിച്ചു. രാവിലെ ജനറൽ ആശുപത്രിയിലെത്തിയ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ജില്ലാ കളക്ടർ ഡോ.
നവജോത് സിംഗ് ഖോസ, എഡിജിപി മനോജ് എബ്രഹാം എന്നിവരാണ് ഇന്ന് വാക്സിൻ സ്വീകരിച്ചത്. പോലീസ്, റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതിന് വേണ്ടിയാണ് വാക്സിനേഷൻ സ്വീകരിച്ചതെന്ന് എഡിജിപി മനോജ് എബ്രഹാമും ജില്ലാ കളക്ടറും വ്യക്തമാക്കി.
കോവിഡ് മുന്നണി പോരാളികളുടെ പട്ടികയിൽ പെടുത്തിയ പോലീസ്, റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥർക്കാണ് ഇന്നു മുതൽ വാക്സിനേഷൻ ആരംഭിച്ചത്. അടുത്ത മാസം മൂന്നാംഘട്ട വാക്സിനേഷൻ ആരംഭിക്കും.