സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ആ​ക്ഷ​ന്‍ പ്ലാ​ന്‍! ഫെ​​​ബ്രു​​​വ​​​രി 15നു ​​​ശേ​​​ഷം അ​​​ടു​​​ത്ത ഘ​​​ട്ട വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​നും കൃ​​​ത്യ​​​മാ​​​യി അ​​​ടു​​​ത്ത​​ഘ​​​ട്ട വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ക്കാ​​​നും ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ആ​​​ക്‌​​ഷ​​​ന്‍ പ്ലാ​​​ന്‍ ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ വ​​​ര്‍​ധി​​​പ്പി​​​ക്കും.

133 കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ന് ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വാ​​​ക്സി​​​ന്‍ എ​​​ത്തി​​​യ​​​തോ​​​ടെ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം കൂ​​​ട്ടി വ​​​രു​​​ന്നു. ഇ​​​പ്പോ​​​ള്‍ 141 കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ് വാ​​​ക്സി​​​നേ​​​ഷ​​​നാ​​​യി സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് വ​​​ര്‍​ധി​​​പ്പി​​​ച്ച് 249 വ​​​രെ​​​യാ​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ല്‍ 38 കേ​​​ന്ദ്ര​​​ങ്ങ​​​ളും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ല്‍ 30 കേ​​​ന്ദ്ര​​​ങ്ങ​​​ളും സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​താ​​​ണ്. ഒ​​​രു ജി​​​ല്ല​​​യി​​​ല്‍ ചു​​​രു​​​ങ്ങി​​​യ​​​ത് 14 കേ​​​ന്ദ്ര​​​ങ്ങ​​​ളെ​​​ങ്കി​​​ലു​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ഫെ​​​ബ്രു​​​വ​​​രി 13 ഓ​​​ടെ ആ​​​ദ്യം വാ​​​ക്സി​​​ന്‍ എ​​​ടു​​​ത്ത ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്ക് ര​​​ണ്ടാം ഘ​​​ട്ട വാ​​​ക്സി​​​നെ​​​ടു​​​ക്കേ​​​ണ്ട സ​​​മ​​​യ​​​മാ​​​കും. അ​​​തി​​​നാ​​​ല്‍ ത​​​ന്നെ ഫെ​​​ബ്രു​​​വ​​​രി 15ന​​​കം ആ​​​ദ്യ​​​ഘ​​​ട്ട വാ​​​ക്സി​​​നേ​​​ഷ​​​ന്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി ഫെ​​​ബ്രു​​​വ​​​രി 15നു​​ശേ​​​ഷം ര​​​ണ്ടാം ഘ​​​ട്ടം ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണു പ​​​ദ്ധ​​​തി. തി​​​ങ്ക​​​ള്‍, ചൊ​​​വ്വ, വ്യാ​​​ഴം, വെ​​​ള്ളി ദി​​​വ​​​സ​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ വാ​​​ക്സി​​​നേ​​​ഷ​​​ന് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

എ​​​ന്നാ​​​ല്‍ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ കൂ​​​ട്ടാ​​​നാ​​​യി ജി​​​ല്ല​​​യു​​​ടെ സൗ​​​ക​​​ര്യ​​​മ​​​നു​​​സ​​​രി​​​ച്ച് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ദി​​​ന​​​ങ്ങ​​​ളി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്താം. പ​​​ക്ഷെ ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും കു​​​ട്ടി​​​ക​​​ളു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ മു​​​ട​​​ങ്ങാ​​​ന്‍ പാ​​​ടി​​​ല്ല. കു​​​ട്ടി​​​ക​​​ളു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ഇ​​​ല്ലാ​​​ത്ത സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്കും പ​​​ക​​​രം സം​​​വി​​​ധാ​​​ന​​​മു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്കും ഇ​​​തി​​​ലൂ​​​ടെ ബു​​​ധ​​​നാ​​​ഴ്ച​​​യും വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ന​​​ട​​​ത്താ​​​ന്‍ സാ​​​ധി​​​ക്കും. ജി​​​ല്ലാ ടാ​​​ക്സ് ഫോ​​​ഴ്സ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.

പ​​​ല​​​കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്ക് നി​​​ശ്ച​​​യി​​​ച്ച സ​​​മ​​​യ​​​ത്ത് വാ​​​ക്സി​​​നെ​​​ടു​​​ക്കാ​​​ന്‍ പ​​​റ്റാ​​​ത്ത സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. അ​​​തി​​​നാ​​​ല്‍ വാ​​​ക്സി​​​ന്‍ എ​​​ടു​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് 48 മ​​​ണി​​​ക്കൂ​​​ര്‍ മു​​​മ്പ് അ​​​റി​​​യി​​​പ്പ് ന​​​ല്‍​കാ​​​ന്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

കൂ​​​ടാ​​​തെ അ​​​ന്നേ ദി​​​വ​​​സം എ​​​ത്തി​​​ച്ചേ​​​രാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്ക് പ​​​ക​​​രം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള മ​​​റ്റ് ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്ക് ന​​​ല്‍​കി ആ ​​​വി​​​ട​​​വ് നി​​​ക​​​ത്താ​​​നും അ​​​ത​​​ത് കേ​​​ന്ദ്ര​​​ങ്ങ​​​ള്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ക​​​ഴി​​​ഞ്ഞാ​​​ല്‍ അ​​​ടു​​​ത്ത വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ന​​​ല്‍​കു​​​ന്ന​​​ത് കോ​​​വി​​​ഡ് മു​​​ന്ന​​​ണി പോ​​​രാ​​​ളി​​​ക​​​ള്‍​ക്കാ​​​ണ്.

സം​​​സ്ഥാ​​​ന​​​ത്താ​​​കെ ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും കോ​​​വി​​​ഡ് മു​​​ന്ന​​​ണി പോ​​​രാ​​​ളി​​​ക​​​ളും ഉ​​​ള്‍​പ്പെ​​​ടെ ആ​​​കെ 4,87,306 പേ​​​രാ​​​ണ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. സ​​​ര്‍​ക്കാ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ലെ 1,86,017 പേ​​​രും സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ലെ 2,07,328 പേ​​​രും ഉ​​​ള്‍​പ്പെ​​​ടെ 3,93,345 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​ണ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്.

ഇ​​​തു​​​കൂ​​​ടാ​​​തെ 2965 കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​പ്പോ​​​ള്‍ കോ​​​വി​​​ഡ് മു​​​ന്ന​​​ണി പോ​​​രാ​​​ളി​​​ക​​​ളു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​നാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. 75,572 ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രും, 6,600 മു​​​ന്‍​സി​​​പ്പ​​​ല്‍ വ​​​ര്‍​ക്ക​​​ര്‍​മാ​​​രും, 8,824 റ​​​വ​​​ന്യു വ​​​കു​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​രും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment