ബ്രസീലിയ: ഇന്ത്യയിൽനിന്നും രണ്ട് കോടി കോവിഡ് വാക്സിനുകൾ വാങ്ങാനൊരുങ്ങി ബ്രസീൽ. ബ്രസീൽ ആരോഗ്യമന്ത്രി ഇന്ത്യ ഭാരത് ബയോടെകുമായി ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചു.
മാർച്ച്, മേയ് മാസങ്ങളോടെ രണ്ട് കോടി കോവാക്സിൻ കൈമാറാനാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. വകഭേദം വന്ന കോവിഡിനെ നേരിടുന്നതിന് വേഗത്തിൽ കൂടുതൽ വാക്സിൻ വാങ്ങാനാണ് ബ്രസീൽ തയാറെടുക്കുന്നത്.
വ്യാഴാഴ്ച ബ്രസീലിൽ 1,541 പുതിയ കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തതിനുശേഷം ഉണ്ടായ ഏറ്റവും ഉയർന്ന രണ്ടാമത്തെ മരണസംഖ്യയാണ്. ഇതുവരെ 2,51,498 പേരാണ് ബ്രസീലിൽ കോവിഡ് ബാധിച്ച് മരിച്ചത്.