തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം ആശ്വസിക്കാവുന്ന നിലയിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
18-45 വയസ് പ്രായമുള്ളവരില്‍ മറ്റ് രോഗമുള്ളവര്‍ക്ക് ഉടന്‍ വാക്സിന് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു.
മറ്റ് മുന്‍ഗണന വിഭാഗക്കാരുടെ എണ്ണം കണക്കാക്കി അതുപ്രകാരം വാക്സിന് കൊടുക്കുന്നത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് എല്ലാവര്ക്കും ഒറ്റയടിക്ക് വാക്സിന് നല്‍കുകയെന്നത് വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ മേഖലയിലും മുൻഗണനാ വിഭാഗം നോക്കി അവർക്ക് നൽകും. എന്നാല്‍ ഈ ഘട്ടത്തില്‍ എല്ലാവര്ക്കും വാക്സിന് നല്കാന് മാത്രം വാക്സിന് ലഭ്യമല്ല.
18-45 വയസ്സ് പ്രായമുള്ളവര്‍ക്ക് ഓര്‍ഡര്‍ ചെയ്ത വാക്സിന് അവര്‍ക്ക് തന്നെ നല്‍കും.
കോവിഡ് തരംഗത്തിന്റെ നിലവിലെ വ്യാപനവേഗതയുടെ ഭാഗമായുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കാൻ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
45 വയസിന് മുകളിലുള്ളവരുടെ വാക്സിൻ കേന്ദ്രസർക്കാരാണ് ലഭ്യമാക്കുന്നത്. കേരളത്തിൽ 45 വയസിന് മുകളിൽ 1.13 കോടി ആളുകളുണ്ട്.
രണ്ട് ഡോസ് വീതം അവർക്ക് നൽകാൻ 2.26 കോടി വാക്സിൻ നമുക്ക് ലഭിക്കണം.
കേരളത്തിന് അർഹമായ വാക്സിൻ വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.
ഇക്കാര്യത്തിൽ നിരവധി തവണ ഔദ്യോഗികമായി തന്നെ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് ഓർഡർ ചെയ്ത വാക്സിൻ നൽകും. ഇക്കാര്യത്തിൽ ഒരുപാട് മുൻഗണനാ ആവശ്യം വരുന്നുണ്ട്.
എല്ലാവർക്കും വാക്സിൻ നൽകും. എന്നാൽ ഈ ഘട്ടത്തിൽ തന്നെ എല്ലാവർക്കും നൽകാൻ മാത്രം ഒറ്റയടിക്ക് വാക്സിൻ ലഭ്യമല്ലെന്നതാണ് നേരിടുന്ന പ്രശ്നം.
തിക്കുംതിരക്കുമില്ലാതെ ക്രമീകരണം ഏർപ്പെടുത്താൻ തദ്ദേശ-ആരോഗ്യ വകുപ്പുകൾ ശ്രദ്ധിക്കണം. സഹായം പോലീസിൽ നിന്ന് ലഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.