തിരുവനന്തപുരം: രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ തിരക്ക് കൂട്ടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
രണ്ടാം ഡോസ് വാക്സീന് മൂന്ന് മാസം കഴിഞ്ഞ് എടുക്കുന്നതാണ് ഫലപ്രദമെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാൻ ആളുകൾ തിരക്ക് കൂട്ടുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
എന്നാൽ ഇതിന്റെ ആവശ്യമില്ലെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
80 വയസിന് മുകളിലുള്ള ചിലർ ഇനിയും വാക്സിൻ എടുക്കാനുണ്ട്. അവർക്കായിരിക്കും വരുന്ന ദിവസങ്ങളിൽ മുൻഗണന നൽകുക- മുഖ്യമന്ത്രി പറഞ്ഞു.