പാറ്റ്ന: ബിഹാറിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ മരുന്നില്ലാ സിറിഞ്ചിൽനിന്നു യുവാവിന് കുത്തിവയ്പ് എടുത്തതായി പരാതി. കുത്തിവയ്പിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നു ചുമതലപ്പെട്ടവരെ ജോലിയിൽനിന്നു നീക്കി.
വാക്സിനേഷൻ കേന്ദ്രത്തിൽ പുതിയ സിറിഞ്ച് എടുത്ത നഴ്സ് വാക്സിൻ നിറയ്ക്കാതെ യുവാവിന് കുത്തിവയ്പ് എടുക്കുന്ന മൊബൈൽ ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളിൽ വൈറലായത്.
കുത്തിവയ്പ് വീഡിയോ കണ്ട സുഹൃത്ത് അറിയിച്ചപ്പോഴാണു തനിക്ക് വാക്സിൻ ലഭിച്ചില്ലെന്ന വിവരം മനസിലായതെന്ന് യുവാവ് സ്വകാര്യ വാർത്താ ചാനലിനോട് വെളിപ്പെടുത്തി.