വണ്ടാനം: കോവിഡ് പോസിറ്റീവായതിനെതുടർന്ന് 22 ദിവസമായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന വൃദ്ധദമ്പതികൾ രോഗം ഭേദമായി മടങ്ങി.
തൊണ്ടയ്ക്ക് കാൻസർബാധിച്ച് ചികിൽസയിലായിരുന്ന മാവേലിക്കര കൊച്ചുതയ്യിൽ വീട്ടിൽ മത്തായി(76)യും ഭാര്യ അമ്മിണിയും കോവിഡ് ബാധിച്ചതിനെ തുടർന്നാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ മത്തായിക്ക് കഴിക്കാനാകുമായിരുന്നുള്ളു.
അടുത്ത ബന്ധുക്കളാരും നാട്ടിലില്ലാതിരുന്ന സാഹചര്യത്തിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എം. കബീർ, പൊതുപ്രവർത്തകനായ നിസാർ വെള്ളാപ്പള്ളി എന്നിവർ എല്ലാദിവസവും ആവശ്യമായ ഭക്ഷണം ആശുപത്രിയിൽ എത്തിച്ച് നൽകുകയിരുന്നു. ‘
രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജായ മത്തായിക്ക് വീട്ടിൽ പോകുന്നതിനു മുമ്പ് തങ്ങൾക്ക് മൂന്നാഴ്ചക്കാലം ആവശ്യമായ സഹായം ചെയ്തുതന്ന പൊതുപ്രവർത്തകർക്ക് നന്ദി അറിയിച്ച് മാവേലിക്കരയിലെ വീട്ടിലേക്ക് മടങ്ങി.