തിരുവനന്തപുരം: കൊറോണ വൈറസിന് കേരളത്തിലും ജനിതകമാറ്റം ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. പല പരിശോധനകളിലും ഇത് കണ്ടെത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിൽ വേഗത്തിൽ രോഗം പടരുകയാണ്. എന്നാൽ മരണനിരക്കിൽ വർധനയില്ല. കേരളത്തിൽ ആശങ്കപ്പെട്ടത് പോലെ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.