കണ്ണൂർ: കോവിഡ് ബാധിച്ചെന്ന് വ്യാജപ്രചാരണം നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കുവാൻ ജില്ലാ പോലീസ് മേധാവിയുടെ നിർദേശം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കണ്ണൂർ മാർക്കറ്റിലെ പ്രധാന പച്ചക്കറി സ്ഥാപനത്തിലെ ഒരു ജീവനക്കാരന് കോറോണ പോസിറ്റീവ് എന്ന നിലയിൽ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ആരോപണത്തിന് വിധേയനായ വ്യക്തി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയിരുന്നു. വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഓഡിയോ ശബ്ദത്തിൽ നിന്ന് ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ചാലാ കാടാച്ചിറ ഭാഗത്ത് നിന്നാണ് പ്രചാരണത്തിന്റെ ഉത്ഭവം എന്നാണ് പോലീസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ പേർ അറസ്റ്റിലായേക്കും.