കോട്ടയം: കോട്ടയം ജില്ലയിൽ 221 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 211 പേർക്കും സന്പർക്കത്തിലൂടെയാണു വൈറസ് ബാധിച്ചത്. ആകെ 2848 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.
സന്പർക്കം മുഖേനയുള്ള രോഗംബാധ കൂടുതൽ പേർക്ക് സ്ഥിരീകരിച്ചത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. പുത്തനങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തിലെ പത്തു ജീവനക്കാർ ഉൾപ്പെടെ 45 പേരാണ് ഇവിടെ വൈറസ് ബാധിതരായത്. രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ 17 ജീവനക്കാർ ഉൾപ്പെടെ അതിരന്പുഴ ഗ്രാമപഞ്ചായത്തിൽ 24 പേർക്ക് കോവിഡ് ബാധിച്ചു.
മീനടം 14, പാന്പാടി 12, കൂരോപ്പട 10, മണർകാട് 9, കുറിച്ചി, വാഴപ്പള്ളി 8 വീതം, നെടുംകുന്നം, ചങ്ങനാശേരി 7 വീതം, മാടപ്പള്ളി, പനച്ചിക്കാട് 5 വീതം എന്നിവയാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങൾ.
രോഗം ഭേദമായ 92 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 2056 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5795 പേർ രോഗബാധിതരായി. 3736 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19340 പേർ ക്വാറന്ൈറനിൽ കഴിയുന്നുണ്ട്.