
ആലപ്പുഴ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വാടകയ്ക്ക് മുറിയെടുത്തു കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ കടവാടക മൂന്ന് മാസത്തേക്ക് ഒഴിവാക്കി നൽകുന്നതിന് കെട്ടിട ഉടമകളോട് ആവശ്യപ്പെടുന്നതിന് ജില്ല ഭരണകൂടം തയാറാകണമെന്ന് വ്യാപാരി വ്യവസായി ഫെഡറേഷൻ ജില്ല സെക്രട്ടറി ബി .നസീർ ആവശ്യപ്പെട്ടു.
സാന്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന ചെറുകിട കച്ചവടക്കാരാണ് ഭൂരിപക്ഷവും വാടകമുറികളിൽ കച്ചവടം നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കടമുറികളുടെ വാടക നിശ്ചിത കാലയളവിൽ വേണ്ടെന്ന് തീരുമാനിച്ചതു പോലെ സ്വകാര്യ കെട്ടിട ഉടമകളോട് വാടക വാങ്ങരുതെന്ന് ആവശ്യപ്പെടണമെന്നും ബി നസീർ അഭ്യർത്ഥിച്ചു.