പത്തനംതിട്ട: കോവിഡ് അതിവേഗ വ്യാപനം വ്യാപാരമേഖലയെ തളര്‍ത്തി. നിയന്ത്രണങ്ങളും നിരോധനാജ്ഞയും കര്‍ഫ്യൂവും ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്നത് വ്യാപാരികളെയാണ്.
ഇതിനൊപ്പം കോവിഡ് കാല സ്തംഭനം സര്വമേഖലയിലേക്കും ആയതോടെ വിപണികളിലേക്ക് ആരുമെത്താത്ത സാഹചര്യമായി. കഴിഞ്ഞവര്‍ഷത്തെ ലോക്ക്ഡൗണ്‍ പ്രതിസന്ധിയും കോവിഡ് മാനദണ്ഡങ്ങള്‍ കാരണവും ഉണ്ടായ ബുദ്ധിമുട്ടുകളെ നേരിട്ട് നേരിയ പ്രതീക്ഷ കൈവന്നപ്പോഴാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെന്ന് വ്യാപാരികള്‍ പറഞ്ഞു.
നിയന്ത്രണങ്ങൾ കൂടുന്പോൾ
കഴിഞ്ഞവര്‍ഷം മാസങ്ങളോളം അടച്ചിടേണ്ടിവന്നതിലൂടെ വന്‍ നഷ്ടമാണ് വ്യാപാര മേഖലയ്ക്കുണ്ടായത്. ഇത്തവണ അടച്ചിടലിനു തയാറല്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ വന്നപ്പോള്‍ തന്നെ വ്യാപാരികള്‍ ആശങ്കയിലായിരുന്നു.
ഇനിയൊരു ലോക്ക് ഡൗണ്‍ നേരിടാനുള്ള കരുത്തില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. വരുമാനത്തിലെ കുറവ് വിപണിയെ സാരമായി ബാധിച്ചു. ഇതിനിടെ കോവിഡ് ഉയര്‍ത്തിയ ആശങ്കയും വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏറ്റവുമധികം നേരിട്ടതും വ്യാപാര സ്ഥാപനങ്ങളായിരുന്നുവെന്ന് പറയുന്നു.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ പലതും ഇക്കാലയളവില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. നികുതി ഇളവുകളോ ബാങ്ക് വായ്പകളില്‍ ഇളവുകളോ വ്യാപാര മേഖലയ്ക്കു ലഭിച്ചില്ല. പല മേഖലകളും സ്തംഭനത്തിലായതും വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള പ്രതീക്ഷകള്‍ ഇല്ലാതാക്കി.
പാഴ്സൽ മാത്രം
ഹോട്ടലുകളുള്‍പ്പെടെ നിലവില്‍ പ്രതിസന്ധി നേരിടുകയാണ്. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രം അനുവദിക്കൂള്ളുവെന്ന നിയന്ത്രണം എത്തിയതോടെ ഉപഭോക്താക്കളുടെ വരവ് കുറഞ്ഞു.
കൈനീട്ടം പോലുമില്ലാതെ
അവശ്യ സാധനങ്ങൾ വിൽക്കുന്ന കച്ചവട സ്ഥാപനങ്ങളിൽ മാത്രമാണ് ഇപ്പോൾ നാട്ടുകാർ പോകുന്നത് .മറ്റ് സ്ഥാപനങ്ങളിലൊന്നും തന്നെ കൈ നീട്ടം വിൽക്കാത്ത അവസ്ഥയാണ് .വ്യാപനം തുടർന്നാൽ നിരവധി കച്ചവട സ്ഥാപനങ്ങൾ കടം കയറി പൂട്ടേണ്ടി വരും. പല വ്യാപാരികളും ഉപജീവന മാർഗത്തിനായി മറ്റ് തൊഴിൽ തേടുന്ന വരുമുണ്ട്. എന്തായാലും വ്യാപനം തുടർന്നാൽ ഈ മേഖലയിൽ ഒരു ഉയർത്തെഴുന്നേൽപ്പ് ഉടനൊന്നും നടക്കില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.